മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്


പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് തൊഴിലാളിയും എസ് ടിയു ലീഗ് പ്രവര്‍ത്തകനുമായ പൈതോത്ത് റോഡിലെ കല്ലടി പി.സി ഇബ്രാഹിമിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ജനല്‍ചില്ലുകളും ചുമരിനും കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. വീടിനകത്ത് ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി ഇബ്രാഹിം പറഞ്ഞു.

തദ്ദേശതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. പേരാമ്പ്ര പോലീസ് സ്ഥലം സന്ദര്‍ശിച്ചു. സി.ഐ കെ.സുമിത്ത്, സ്.ഐ അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്റ്റീല്‍ ബോംബാണെന്ന് കരുതുന്നതായും വിദഗ്ദ പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമം ആരംഭിച്ചതായി സി.ഐ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക