മൂടാടിയില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച


പയ്യോളി: മൂടാടി ഗ്രാമ പഞ്ചായത്തില്‍ ഇടതു മുന്നണി ഭരണം നിലനിര്‍ത്തി. പതിനെട്ട് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 ഇടത്ത് വിജയിച്ചാണ് ഇത്തവണ എല്‍ഡിഎഫ് ഭരണം തുടരുന്നത്. യുഡിഎഫിന് ഏഴ് സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 12 സീറ്റായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ ഒരു സീറ്റ് നഷ്ടപ്പെട്ടു.

എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട്,ഏഴ്,14 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പത്തും ആറും വാര്‍ഡുകള്‍ എല്‍ഡിഎഫും നേടി.

പഞ്ചായത്തില്‍ എല്‍ഡിഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വോട്ടെടുപ്പിന് ശേഷം പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോം പ്രവചിച്ചിരുന്നു. രണ്ടാം വാര്‍ഡും പതിന്നാലാംവാര്‍ഡും യുഡിഎഫ് വിജയിക്കുമെന്നും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ പത്തും ആറും വാര്‍ഡുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കുമെന്നും ഞങ്ങള്‍ എക്‌സിറ്റ് പോളില്‍ പറഞ്ഞു. എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റ് നേടുമെന്നും പ്രവചിച്ചു. കണക്കുകള്‍ വിശകലനം ചെയ്തുള്ള ഈ പ്രവചനങ്ങളെല്ലാം ശരിയായി.