മൂടാടി ഗ്രാമപഞ്ചായത്തില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ഡിസംബര്‍ 31 വരെയുള്ള കെട്ടിട നിര്‍മ്മാണ അപേഷകളും ലൈസന്‍സ് ഉള്‍പ്പെടെയുള്ള ഫയലുകള്‍ പരിഗണിച്ചു. അദാലത്തില്‍ പങ്കെടുത്ത 65 ലേറെ പേരുടെ പരാതികളും പരിഹരിച്ചു.

അദാലത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍, സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ ശ്രീനാഥ്, അസിസ്റ്റന്റ് സെക്രട്ടറി പ്രവീണ്‍ വി വി, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എ.കെ മോഹനന്‍, ടി.കെ ഭാസ്‌കരന്‍ എന്നിവരും പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക