മൂടാടി സ്വദേശി ദോഹയിൽ അന്തരിച്ചു


ദോഹ: മൂടാടി സ്വദേശി ചേലോട്ട് മനോജ്കുമാര്‍ ദോഹയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ജോലി ചെയ്യുകയായിരുന്നു മനോജ്.

കനിയന്‍ കണ്ടി അപ്പുനായര്‍, മീനാക്ഷി ദമ്പതികളുടെ മകനാണ്.സ്വപ്നയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് കോഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ മൂടാടിയും അജിത് കുമാറും സഹോദരങ്ങളാണ്. മനോജ് കുമാറിന്റെ നിര്യാണത്തില്‍ പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് ,ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക