മേപ്പയ്യൂരില്‍ കൂടുതല്‍ വികസനം എത്തിക്കുമെന്ന് എല്‍ഡിഎഫ്


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വികസനത്തുടര്‍ച്ചയ്ക്ക് വോട്ട് ചേദിച്ച് ഇടതു മുന്നണി. മേപ്പയ്യൂര്‍ ടൗണിനെ ഉള്‍പ്പെടെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്ന ഇടപെടലാകും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉണ്ടാകുക എന്ന് പ്രകടന പത്രികയില്‍ പറയുന്നു. മുന്‍ എം.എല്‍.എ. എന്‍.കെ. രാധയില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി. ബാലന്‍ പ്രകടന പത്രിക ഏറ്റുവാങ്ങി.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന, കെ. കുഞ്ഞിരാമന്‍, കെ.ടി. രാജന്‍, സുനില്‍ ഓടയില്‍, ബാബു കൊളക്കണ്ടി, ഇ. കുഞ്ഞിക്കണ്ണന്‍, മേലാട്ട് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.