മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം. മാര്‍ച്ച് നടത്തി


മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം. മാര്‍ച്ച് നടത്തി. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ സി.പി.എം. പ്രവര്‍ത്തകരെ ആക്രമിച്ചവരുടെ പേരില്‍ പോലീസ് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചും പോലീസ് അഴിഞ്ഞാട്ടത്തിനെതിരേയുമാണ് സി.പി.എം. മാര്‍ച്ച് നടത്തിയത്.

ആവള, ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എ.കെ. ബാലന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞമ്മദ്, കെ.പി. ബിജു, സി.എം. ബാബു, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക