യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു


കൊച്ചി: മലയാള സിനിമയിലെ യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 37 വയസായിരുന്നു. ഈ മാസം 19 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ കെജി
ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ നില വഷളായതോടെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് ശ്രദ്ധേനാവുന്നത്. പുതിയ മലയാളചിത്രത്തിന്റെ തയ്യാറെടുപ്പിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എഡിറ്ററായാണ് സിനിമലോകത്ത് ഷാനവാസ് എത്തുന്നത്. കരിയാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ കരി നിരൂപകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായിരുന്നു സൂഫിയും സുജാതയും. ജയസൂര്യ അതിഥി ഹൈദരലി തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രം മികച്ച വിജയം നേടി. സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക