രാപ്പകൽ നീണ്ടുനിന്ന തിറയാട്ടങ്ങളോടെ ദൈവത്തുംകാവ് ഉത്സവം സമാപിച്ചു


കൊയിലാണ്ടി: കൊടക്കാട്ടു മുറി ദൈവത്തുംകാവ് ക്ഷേത്രോത്സവം സമാപിച്ചു. രാപ്പകൽ നീണ്ടു നിന്ന തിറയാട്ടങ്ങളോടെയാണ് ഉത്സവ ചടങ്ങുകൾ അവസാനിച്ചത്.

വെള്ളിയാഴ്ച സൂര്യാസ്തമയത്തോടെ ക്ഷേത്രം തണ്ടാൻ മുൻതിരി തെളിയിച്ചു. തുടർന്ന് വിവിധ കെട്ടിയാട്ടങ്ങൾ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉത്സവ ചടങ്ങുകൾ.