രോഹൻ എസ് കുന്നുമ്മൽ കേരള ടീമിൽ; സഞ്ജു സാംസൺ ക്യാപ്റ്റൻ


കൊയിലാണ്ടി: സയ്യിദ് മുസ്താഖ് അലി T-20 ടൂർണമെൻറിനായുള്ള 20 അംഗ കേരള ക്രിക്കറ്റ് ടീമിൽ റോഹൻ എസ് കുന്നുമ്മലിനെ ഉൾപ്പെടുത്തി. കൊയിലാണ്ടി കൊല്ലം സ്വദേശിയായ രോഹൽ.എസ്.കുന്നുമ്മൽ നേരത്തെ കേരള ടീമിനായും, ഇന്ത്യൻ ജൂനിയർ ടീമിനായും കളിച്ചിട്ടുണ്ട്.

ഇന്ത്യൻ താരം സഞ്ജു സാംസനാണ് കേരള ടീമിനെ നയിക്കുന്നത്. ഏഴ് വർഷത്തിനു ശേഷം ശ്രീശാന്ത് ടീമിൽ തിരിച്ചെത്തിയെന്ന പ്രത്യേകത കൂടിയുണ്ട്. നാല് പുതുമുഖങ്ങളാണ് ടീമിലുള്ളത്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റർ. റോബിൻ ഉത്തപ്പ, ജലജ് സക്സേന എന്നിവരാണ് ടീമിലെ ഇതര സംസ്ഥാന താരങ്ങൾ.

ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഐ.പി.എല്ലിന് മുമ്പുള്ള ടൂർണ്ണമെന്റായതിനാൽ താരങ്ങൾ പ്രാധാന്യത്തോടെയാണ് ടൂർണ്ണമെൻറിനെ കാണുന്നത്.

കേരള ടീം: സഞ്ജു സാംസൺ(c), സച്ചിൻ ബേബി(vc), രോഹൻ.എസ്.കുന്നുമ്മൽ, ജലജ് സക്സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ്.ശ്രീശാന്ത്, നിതീഷ്.എം.ഡി, ആസിഫ്.കെ.എം, അക്ഷയ് ചന്ദ്രൻ, മിഥുൻ.പി.കെ, അഭിഷേക് മോഹൻ, വിനൂപ് മനോഹരൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, മിഥുൻ.എസ്, വത്സൻ ഗോവിന്ദ്, റോജിക്.കെ.ജി, ശ്രീരൂപ്.എം.പി.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക