ലോഡ്ജിന്റെ ബാല്‍ക്കെണിയില്‍ നിന്ന് വീണുമരിച്ച സംഭവം:പോലീസ് കേസെടുത്തു


കോഴിക്കോട്: നഗരത്തിന്റെ ബാല്‍ക്കെണിയില്‍ നിന്ന് മധ്യവയസ്‌കന്‍ വീണുമരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.ചക്കിട്ടപാറ സ്വദേശി ദേവസ്യയുഡടെ മകന്‍ ജിജോ വര്‍ഗീസ്(46) മരിച്ച സംഭവത്തിലാണ് കസബ പോലീസ് കേസെടുത്തത്. തിങ്കാഴ്ച രാത്രി പത്തോടെയാണ് സംഭവം. കോട്ടപറമ്പ് ആശുപത്രിയിക്ക് എതിര്‍ഭാഗത്തുളള ലോഡ്ജിന്റെ രണ്ടാമത്തെ നിന്നാണ് ജിജോ താഴേക്ക് വീണത്.ഇദ്ദേഹത്തിനൊപ്പം താഴേക്ക് വീണ മീഞ്ചന്ത സ്വദേശി സുരേഷ് (40) കൈയും കാലും പൊട്ടിയതിനെ തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സിലാണ്.

സുഹൃത്തുക്കളായ ജിജോ, സുരേഷ്,സൂരജ് എന്നിവര്‍ ലോഡ്ജില്‍ മുറിയെടുത്ത് മദ്യപിക്കുകയും മദ്യലഹരിയില്‍ ജിജോയും സുരേഷും ബാല്‍ക്കെണിയിലേക്ക് വന്നപ്പോള്‍ വെളളത്തില്‍ ചവിട്ടി സുരേഷ് വഴുതിപോവുകയായിരുന്നു. വീഴുമ്പോള്‍ ഇദ്ദേഹം സുരേഷിന്റെ കൈയ്ക്ക് പ%