വടകരയില്‍ വോട്ടിംങ് മെഷീന്‍ പരിശോധന വൈകി


വടകര: വോട്ടിംങ് മെഷീന്‍ പരിശോധന വൈകിയതോടെ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും വലഞ്ഞു. തോടന്നൂര്‍ ബ്ലോക്ക് ഡിവിഷനിലും വില്യാപ്പളളി,ആയഞ്ചേരി,തിരുവളളൂര്‍,മണിയൂര്‍ പഞ്ചായത്തുകളിലേക്കുമുളള വോട്ടിംങ് മെഷീനുകളാണ് പരിശോധിക്കാനുണ്ടായിരുന്നത്.

പരിശോധനയ്ക്ക് സാക്ഷിയാവാന്‍ 400 പേരുണ്ടായിരുന്നു.ഉച്ചകഴിഞ്ഞിട്ടും 2 വാര്‍ഡുകളിലെ മെഷീനുകളെ പരിശോധിക്കാനായുളളൂ. മൊത്തം 1850 മെഷീനുകളുടെ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്.ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പ്രതിസന്ധിയിലാക്കി. ഏറെ വൈകിയാണ് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.