വടകരയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം


വടകര: വടകരയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുന്നു. പഴയ ബസ് സ്റ്റാന്റ്, ബിഇഎം ഹൈസ്‌കൂള്‍, റെസ്റ്റ് ഹൗസ്, ആര്‍.ഡി.ഒ എന്നിവയ്ക്ക് ഇടയിലുളള റോഡിലും അതിനോട് ചേര്‍ന്ന ഇടവഴിയിലുമാണ് സന്ധ്യയോടെ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നത്. ലഹരി മരുന്ന് വില്‍പ്പനയും മദ്യപാനവും നടക്കുന്നതായും പരാതിയുര്‍ന്നിട്ടുണ്ട്.

പകല്‍ വിജനമാണെങ്കിലും സന്ധ്യയോടെ കഞ്ചാവു പൊതികളിലാക്കി വിറ്റും ആളുകളെ കടന്നുപിടിക്കുന്നതും പണം തട്ടിപ്പറിക്കലും പതിവാണ്. സമീപത്തെ റോഡില്‍ പെട്രോളിങ് നടക്കാറുണ്ടെങ്കിലും ഇവിടേക്കെത്തുമ്പോഴേക്കും സാമൂഹിക വിരുദ്ധര്‍ ഓടി രക്ഷപ്പെടും. തൊട്ടരികിലെ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റും വിളിപ്പാടകലെ ഡിവൈഎസ്പി ഓഫിസും 500 മീറ്ററിനുള്ളിൽ പൊലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും സാമൂഹികവിരുദ്ധ ശല്യത്തിനു കുറവില്ല.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക