വനത്തിനുളളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു


മലപ്പുറം: നിലമ്പൂര്‍ വനത്തിനുളളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു. കരുളായില്‍ നിന്ന് 23 കിലോമീറ്റര്‍ ഉള്‍വനത്തിലുളള മണ്ണള കോളനിയിലെ മോഹനന്റെ ഭാര്യ നിഷയും മൂന്നു ദിവസം പ്രായമുളള ആണ്‍കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് നിഷ മരിക്കുന്നത്. നിഷയുടെ മൂന്നാമത്തെ പ്രസവമാണിത്. യുവതി മരിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ വിവരമറിയുന്നത്

കുഞ്ഞിന്റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായി കുടുംബം പറഞ്ഞു. 20 കിലോമീറ്റര്‍ ഫോര്‍വീല്‍ ജീപ്പില്‍ മാഞ്ചീരി വരെയെത്തി അവിടെ നിന്ന് നടന്നു വേണം മണ്ണളയിലെത്താന്‍. കോളനിയിലേക്കുളള യാത്രാപ്രയാസം കണക്കിലെടുത്ത് ഗര്‍ഭിണിയെ നേരത്തെ ആശുപത്രിയിലാക്കാനും കഴിഞ്ഞില്ല.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക