വാളയാർ പീഡന കേസ്; പ്രതികളെ വെറുതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി


എറണാകുളം: വാളയാർ പീഠന കേസിൽ പ്രതികളെ വിട്ടയച്ച വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കുട്ടികളുടെ അമ്മയുടെയും, സർക്കാരിന്റെയും അപ്പീൽ അംഗീകരിച്ചായിരുന്നു ഹൈക്കോടതി വിധി.

കേസിൽ പുനർവിചാരണ നടത്തണം. കേസിൽ പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണാ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. നാലു പ്രതികളും 20 ന് വിചാരണ കോടതിയിൽ ഹാജരാവണം. ആവശ്യമെങ്കിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കും.

പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പാലക്കാട് പോക്സോ കോടതിയാണ് നേരത്തെ പ്രതികളെ വെറുതെ വിട്ടത്.

വാളയാറിൽ 13 വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും, 9 വയസ്സുള്ള ഇളയ കുട്ടിയെ 2017 മാർച്ച് 4 നും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണ് കേസിന് ആധാരം. മധു, ഷിബു, ചെറിയ മധു, പ്രദീപ് എന്നീ നാലു പ്രതികൾക്കെതിരെയാണ് കേസ് നിലവിലുള്ളത്. കേസിലെ ഒരു പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക