വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയാലാക്കി വാഹന ഉടമ കടന്നു കളഞ്ഞതായി പരാതി


കൊയിലാണ്ടി: ശോഭിക ടെക്‌സ്‌റ്റെയില്‍സിന് സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിക്കായിരുന്നു ചേമഞ്ചേരി സ്വദേശി ഭവാനി അപകടത്തില്‍പെട്ടത്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

റോഡ് ക്രോസ്സ് ചെയ്യവേ ടു വീലര്‍ വാഹനം ഭവാനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടശേഷം ഇവരെ ഹോസ്പിറ്റലിലാക്കി കടന്നുകളഞ്ഞ വാഹന ഉടമയ്‌ക്കെതിരെ ഭവാനിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് വരികയാണ്. ഭവാനിയെ ഇടിച്ചവാഹനത്തെ പറ്റിയോ ആളെ പറ്റിയോ അറിയുന്നവര്‍ പോലീസുമയോ ഈ നമ്പറിലോ 871 444 07 44 ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കൊയിലാണ്ടി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ..