വിജയോത്സവം’20 നാളെ


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജയോത്സവം’20 പരിപാടി ജനുവരി 9 ന് കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂൾ ഹാളിൽ വെച്ച് നടക്കും.

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, കൊയിലാണ്ടി മാപ്പിള ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിഭാഗത്തിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിക്കും.

നാളെ കാലത്ത് 10.30 ന് നടക്കുന്ന പരിപാടി കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി അദ്ധ്യക്ഷത വഹിക്കും.