വിളയാട്ടുകണ്ടി മുക്കില്‍ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്


പേരാമ്പ്ര: വിളയാട്ടുകണ്ടി മുക്കില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്‌.

ഇന്ന് പുലര്‍ച്ചെ 2.15 ഓടെയാണ് ബോംബേറ് ഉണ്ടായത്. അക്രമത്തില്‍ ഓഫീസിന്റെ ചുമര് ഭാഗികമായി തകര്‍ന്നു. താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി ഓഫീസിന്റെ ഷീറ്റുകള്‍ കത്തി നശിച്ചു.

കഴിഞ്ഞ് ദിവസം പ്രദേശത്ത് മുസ്ലീം ലീഗിന്റെ കൊടി മരവും നശിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക