വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണവുമായി കടന്ന യുവാവ് അറസ്റ്റില്‍


പേരാമ്പ്ര: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണം തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തു.

മഞ്ചേരി പുല്‍പ്പെറ്റ തടിക്കുന്ന് ആലിങ്ങപമ്പില്‍ വി. സന്‍ഫില്‍ (21) ആണ് അറസ്റ്റിലായത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്‍ഫിലും പാലേരി സ്വദേശിനിയായ പതിനാറുകാരിയും പിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന് സന്‍ഫില്‍ യുവതിക്കുറപ്പ് നല്‍കിയിരുന്നു. പിന്നീട് രാത്രി കാലങ്ങളിൽ യുവതിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയതെന്നും പോലീസ് പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയില്‍ നിന്നും ഏഴ് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഇന്നലെ മഞ്ചേരി ടൗണില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എഎസ്ഐ പി.കെ. ശ്രീജിത്ത്, സിപിഒമാരായ കെ. അജീഷ് കുമാര്‍, രതീഷ്, ഷിജു എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക