വീടിന് നേരെ ആക്രമണം: ചേമഞ്ചേരിയില്‍ യുഡിഎഫ് ഹര്‍ത്താല്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ചേമഞ്ചേരി പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തി.കെഎസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറി ബോസ് ഉള്‍പ്പടെയുളളവരുടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തിയത്.

ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനില്‍ നിന്നും മത്സരിച്ച സ്ഥാനാര്‍ത്ഥിയാണ് ജെറി.അക്രമത്തില്‍ ജെറി ബോസിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പരിക്കേറ്റു.ഇവരെ കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക