വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ റോഡിന് സമീപമുള്ള ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ നാളെ (12-01-2021ന്) കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാവിലെ 7 മണി മുതല്‍ വൈകിട്ട 3 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

റോഡിന്റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഭാഗമായാണ് ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത്. മീത്തലെ ക്കണ്ടി മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍, കസ്റ്റംസ് റോഡ്, ഫിഷറീസ് സ്‌കൂള്‍,മാപ്പിള സ്‌കൂള്‍, ഐസ് പ്ലാന്റ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക