വ്യാപാരികൾക്ക് അടിയന്തിര ആശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്ന്; ഏകോപന സമിതി


കൊയിലാണ്ടി: കോവിഡിന്റെ പശ്ചാത്താലത്തിൽ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും. വ്യാപാരികൾക്ക് അടിയന്തര ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പത്ത് ലക്ഷത്തോളം വരുന്ന വ്യാപാരികളെയും 25 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ കുടുംബങ്ങളെയും സംരക്ഷിക്കണമെന്ന്. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു. യോഗം കൗൺസിലർ കെ. എം. സുമതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്‌ കെഎം രാജീവൻ ആദ്യക്ഷത വഹിച്ചു.

വ്യാപാരികളയാ വനിത കൗൺസിലർമാർക്ക് സ്വീകരണം കൊടുത്തു. വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹൻദാസ്, യൂണിറ്റ് ജനറൽ സെക്രട്ടറി ടിപി ഇസ്മായിൽ, വിപി ബഷീർ, എം ശശീന്ദ്രൻ, റിയാസ് അബൂബക്കർ, ജെകെ ഹാഷിം, ഷീബ ശിവാനന്ദൻ, ഉഷ മനോജ്‌, റോസ് ബെന്നേറ്റ്, ശിഖ, ഷൌക്കത്ത്, ജലീൽ മൂസ എന്നിവർ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക