വ്യാപാരിയെ കടയില്‍ കയറി ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം


കൊയിലാണ്ടി : കൊയിലാണ്ടിയില്‍ സ്റ്റേറ്റ് ബാങ്കിന് സമീപം കീര്‍ത്തി ഏജന്‍സി ഉടമ സാമുവലിനെ കടയില്‍ കയറി ആക്രമിച്ചതില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് കെ എം രാജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാവൈസ് പ്രസിഡന്റ് മണിയോത്ത് മൂസ്സ ഹാജി, ജനറല്‍ സെക്രട്ടറി ടി പി ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ റിയാസ് അബൂബക്കര്‍, ജലീല്‍ മൂസ്സ, എം ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക