വ്യാപാരിയെ കടയില്‍ കയറി തല്ലി; രണ്ട് പല്ലുകള്‍ നഷ്ട്ട്ടപ്പെട്ടു


കൊയിലാണ്ടി: നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡില്‍ ആഴാവില്‍ താഴ പലചരക്ക് കട നടത്തുന്ന വ്യാപാരിയ്ക്ക് നേരെ ആക്രമണം. മഞ്ഞളാട്ട് പറമ്പില്‍ റസാക്ക് 56 വയസ്സ്, നേരെയാണ് ആക്രമണം നടന്നത്.

ആക്രമത്തല്‍ റസാക്കിന്റെ മുന്‍ നിരയിലെ രണ്ട് പല്ലുകള്‍ നഷ്ട്ടപ്പെട്ടു. ഇയാളെ കൊയിലാണ്ടി താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സിഗരറ്റിന്റെ പണം നല്‍കാത്തതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ ചന്ദ്രന്‍ എന്നയാളാണ് ആക്രമം നടത്തിയതെന്ന് റസാക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വ്യാഴാഴ്ച പകല്‍ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ജാമ്യമില്ലാത്ത വകുപ്പു പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.