ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ


കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഹമ്മദ് ആദിൽ, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളോട് നടി ക്ഷമിച്ചെങ്കിലും അത് കേസിനെ ബാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെയാണ് ഷോപ്പിങ് മാളിൽവെച്ച് അപമാനിക്കപ്പെട്ട വിവരം നടി വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രെമിച്ചെന്നും, ശരീരത്തിൽ സ്പർശിച്ച ശേഷം ഇവർ പിന്തുടർന്നെന്നുമാണ് നടിയുടെ ആരോപണം. കുടുംബത്തോടെ ഷോപ്പിങ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് സംഭവത്തിൽ പോലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

പ്രതികൾ കഴിഞ്ഞ ദിവസം കീഴടങ്ങുന്നതിനായി കളമശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ഇവരെ പിടികൂടിയത്. തങ്ങൾ മനഃപൂർവം നാടിയെ സ്പർശിച്ചതല്ലെന്നും, അറിയാതെ സംഭവിച്ചതാണെന്നും പ്രതികൾ പറഞ്ഞു. തുടർന്ന് അവർക്ക് മാപ്പ് നൽകിയതായി നടിയും അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക