സഹജീവിയെ ആപത്തിൽ നിന്ന് രക്ഷിച്ച് മുത്താമ്പിയിലെ യുവാക്കൾ


കൊയിലാണ്ടി: മുത്താമ്പിയില്‍ മഞ്ഞളാടുകുന്ന് പ്രദേശത്ത് പാത്രം തലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് മോചനം. ഒരുകൂട്ടം യുവാക്കള്‍ സമയോചിതമായി ഇടപെട്ടതാണ് നായയ്ക്ക് രക്ഷയായത്. തലയില്‍ പാത്രം കുടുങ്ങിയതിനാല്‍ ദിവസങ്ങളായി നായയ്ക്ക് വെള്ളവും ഭക്ഷണവുമൊന്നും ലഭിച്ചിരുന്നില്ല.

ഇന്നലെയാണ് പാത്രം തലയില്‍ കുടുങ്ങി അവശനായ തെരുവുനായയെ നാട്ടുകാര്‍ കണ്ടത്. ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചെങ്കിലും അവരില്‍ നിന്നും അനുകൂല മറുപടിയല്ല ലഭിച്ചത്. തുടര്‍ന്ന് ഇന്ന് യുവാക്കള്‍ ചേര്‍ന്നു നായയെ കയറില്‍ കുരുക്കി രക്ഷിക്കുകയായിരുന്നു. നായയെ കിടത്തിയ ശേഷം പാത്രം തലയില്‍ നിന്നും ഊരിയെടുത്തു. വിശപ്പും ദാഹവും മൂലം വലഞ്ഞ നായ പാത്രം ഊരിയതോടെ ഓടി.

യുവാക്കള്‍ തെരുവുനായയുടെ തലയില്‍ നിന്നും പാത്രം ഊരിമാറ്റുന്ന ദൃശ്യം കാണാം

തലയില്‍ പാത്രം കുടുങ്ങിയതിനാല്‍ ഭക്ഷണവും വെള്ളവും കിട്ടാതെ നായ അവശനായിരുന്നു. നീരജ് ആര്‍ ബി, രാഹുല്‍ എം എസ്, അരുണ്‍ പി എം, അനന്തു എം പി, അഷിതോഷ് എം കെ, സബിന്‍ സത്യന്‍, ഗോാകുല്‍ രാജ്, അശ്വിന്‍ ബി എം, ഹികൃഷ്ണന്‍ എം കെ, ശരത് ലാല്‍ എന്നിവരാണ് നായയെ ദുരിത ജീവിത്തില്‍ നിന്നും കരകയറ്റിയത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക