സിഐടിയു ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി


കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന ആഹ്വാനവുമായി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നല്‍കി.

കെ.കെ.മമ്മു, പി.സി.സുരേഷ്, എൻ.കെ.രാമചന്ദ്രൻ, കെ.ഇ.പ്രമോദ് എന്നിവർ സംസാരിച്ചു. എം.പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം.എ.ഷാജി സ്വാഗതവും, എൻ.കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് വടകരയിൽ വെച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കൂട്ടായി ബഷീർ ആണ് ജാഥ ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് ജാഥ സമാപിക്കും.