സി.പി.എം, കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി.യിൽ ചേർന്നു


കൊയിലാണ്ടി: ചേലിയയില്‍ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.എം ബാലന്‍, സി.പി.എം പ്രവര്‍ത്തകരായ രഘുനാഥ് കുട്ടഞ്ചേരി, ഷിജിത്ത് ചേലിയ എന്നിവരാണ് രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നതെന്ന് ബിജെപി ചേലിയ കമ്മറ്റി അറിയിച്ചു.

പരിപാടിയില്‍ വെള്ള്യന്തോട്ട് ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ഉത്തരമേഖലാ വൈസ് പ്രസിഡന്റ് ടി.വി.ഉണ്ണികഷ്ണന്‍ പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. അഡ്വ. വി സത്യന്‍, പ്രശോഭ് ജ്യോതിസ്സ്, മനോജ് ഇഗ്‌ളു, ശോഭിതാ ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക