സുഭിക്ഷ കേരളം; പച്ചക്കറി വിളവെടുപ്പ് നടത്തി


കൊയിലാണ്ടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള എൻ.ജി.ഒ. യൂണിയൻ കൊയിലാണ്ടി എരിയ കമ്മിറ്റി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി സത്യൻ സംസാരിച്ചു. ഏരിയ പ്രസിഡന്റ് കെ. മിനി അധ്യക്ഷയായി. സെക്രട്ടറി എക്സ്. ക്രിസ്റ്റിദാസ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി. ജിതേഷ് ശ്രീധർ, ഭാരവാഹികളായ ഇ. ഷാജു, എൻ.കെ. സുജിത്ത്, കെ. രജീഷ് കമ്മിറ്റി അംഗങ്ങളായ ഇ.കെ. ഷാജീവ്, കെ.വി. നിഷ, കെ.എ. ശ്രീധരൻ, വി.കെ. ബിന്ദു, പി. ലസിത, സി. സേതുമാധവൻ, കെ.ടി. ബേബി എന്നിവർ നേതൃത്വം നൽകി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക