സൈനികന് നാടിന്റെ യാത്രാമൊഴി.


കക്കോടി : പഞ്ചാബിലെ ഫിറോസ്‌പുരിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികന്‍ കക്കോടി ബദിരൂർ തലാപ്പാത്തിൽ മീത്തൽ മിഥുൻ സത്യന്(23) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. എന്നാൽ സംസ്കാരം നടക്കുമ്പോൾ നൽകേണ്ട ഗാർഡ് ഓഫ് ഓണർ കോവിഡ് നിയന്ത്രണമുള്ളതിനാൽ സൈനിക വിഭാഗം ഒഴിവാക്കിയിരുന്നു. കിണർ കുഴിക്കാൻവാങ്ങിയ സ്ഥലത്താണ് ശവസംസ്കാരത്തിന് സൗകര്യമൊരുക്കിയത്.

തിങ്കളാഴ്ച രാവിലെയാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-നാണ് മിഥുന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. എരഞ്ഞിക്കൽ വോയ്സ് അമ്പലപ്പടിയിലും ചെറുകുളം ബസാറിലും ബദിരൂരിലും കോവിഡ് നിബന്ധനപാലിച്ച് അന്ത്യാഞ്ജലിയേകാൻ അവസരമൊരുക്കി.

മന്ത്രി എ.കെ. ശശീന്ദ്രൻ, കളക്ടർ എസ്. സാംബശിവറാവു, തഹസിൽദാർ ഗോകുൽ, ഡെപ്യൂട്ടി തഹസിൽദാർ പ്രിയകുമാർ, കക്കോടി വില്ലേജ് ഓഫീസർ റീജ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു