സ്കൂട്ടറിൽ മദ്യം കടത്തി; യുവാവ് അറസ്റ്റിൽ


പേരാമ്പ്ര: അനുവദനീയമായ അളവിൽ കൂടുതൽ വിദേശ മദ്യം കടത്തിയതിന് സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ. പേരാമ്പ്ര എക്സൈന് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പെട്രോളിംഗിനിടെയാണ് സ്കൂട്ടർ യാത്രികൻ പിടിയിലായത്.

കൂരാച്ചുണ്ട് പുനത്തിൽ കുന്നിക്കൂട്ടത്തിൽ കെ.കെ.രാഗേഷ് ആണ് പിടിയിലായത്. 32 വയസ്സാണ് പ്രായം. ഇയാളുടെ പേരിൽ അബ്കാരി കേസ് റജിസ്റ്റർ ചെയ്തു.

KL 11- P 8837 നമ്പർ ഹോണ്ട ആക്ടിവ സ്കൂട്ടറിൽ പതിനേഴ് കുപ്പി കെ.എസ്.ബി.സി മദ്യമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 8.5 ലിറ്റർ വിദേശ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

എക്സൈസ് പ്രിവൻറിവ് ഓഫിസർ തറോൽ രാമചന്ദ്രൻ ,സിഇഒ ജിജു.കെ.എൻ, ഗണേഷ്.കെ എന്നിവരും എക്സൈസ് റെയ്ഡിൽ പങ്കെടുത്തു.