ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു


കോഴിക്കോട്: വോട്ടെടുപ്പ് ദിനം പുലര്‍ച്ചെ എണീറ്റ് പോളിങ്ങ് ബൂത്തിലേക്ക് പോകുകയായിരുന്ന സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. കോടഞ്ചേരി പഞ്ചായത്തില്‍ 19 -ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിവീഴ്ത്തിയത്.

പുലര്‍ച്ചെ അഞ്ചരയോടെ ബൈക്കില്‍ വരുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍പടിയിലാണ് സംഭവം. പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.