ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം


സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതും അത് ദുരുപയോഗം ചെയ്യുന്നതും ഇപ്പോള്‍ നമ്മള്‍ പതിവായി കേള്‍ക്കുന്നതാണ്. സാധാരണക്കാരെന്നോ സെലിബ്രിറ്റോ എന്ന വ്യത്യാസമൊന്നും ഹാക്കര്‍ക്കില്ല.

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ആദ്യം എന്ത് ചെയ്യണമെന്ന ധാരണയൊന്നും പലര്‍ക്കുമില്ല. ചിലര്‍ പോലീസില്‍ പരാതിപ്പെടും എന്നാല്‍ മറ്റു ചിലരാവട്ടെ ഇതാണ് തന്റെ പുതിയ അക്കൗണ്ട് എന്ന് പറഞ്ഞു മറ്റൊരു അക്കൗണ്ട് ഉണ്ടാക്കും. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം പോലീസില്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടത്. കാരണം ഹാക്കര്‍ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാന്‍ കഴിയില്ല.

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാം

അക്കൗണ്ട് തിരികെ ലഭിക്കാന്‍ http://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക. ‘My account is compromised’ എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ നല്‍കുക. അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്സ്ബുക്ക് കണ്ടെത്താന്‍ ശ്രമിക്കും.

അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പാസ്സ്വേര്‍ഡ് ചോദിക്കും. പഴയപാസ്സ്വേര്‍ഡ് മാറ്റിയിട്ടുണ്ടെകില്‍ Secure my Account എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നല്‍കരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയില്‍ വിലാസത്തിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയില്‍ ആയി സെറ്റ് ചെയ്യുക. തുടര്‍ന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്ക് കൂടെ മറുപടി നല്‍കിയാല്‍ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാന്‍ കഴിയും.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക