ഹോം ലാബ് പ്രഖ്യാപനം നടത്തി


മൂടാടി: വീമംഗലം യുപി സ്‌കൂളിലെ സമ്പൂര്‍ണ്ണ ഹോം ലാബ് പ്രഖ്യാപനം പ്രശസ്ത മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് എം പി സന്തോഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ശാസ്ത്രത്തെ അടിസ്ഥാനമാക്കി മജീഷ്യന്‍ ശ്രീജിത്ത് വിയൂര്‍ മാജിക്കുകള്‍ അവതരിപ്പിച്ചു. ശ്രീകല, എം എസ് ആനന്ദ് വിഷ്ണു, എസ് അരവിന്ദ്, കെ ടി ഷിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു . ഹെഡ്മിസ്ട്രസ് പി ഇന്ദിര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനോജ് നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക