ആശങ്കയായി ഷിഗെല്ല; കോഴിക്കോട്ട്‌ ഒന്നരവയസുകാരന് രോഗം


കോഴിക്കോട്: കോഴിക്കോട് ഒന്നര വയസുകാരന്‌ കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറയിൽ കഷായപ്പടിയിലുളള ഒന്നര വയസുകാരനാണ് ഷിഗെല്ല രോഗം ബാധിച്ചത്. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിന് സമീപം കോട്ടാംപറമ്പിൽ നേരത്തെ ഷിഗെല്ല രോഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി കല്ലമ്പാറയിലെ കേസിന് ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കടുത്ത വയറുവേദനയെ തുടർന്ന് മൂന്ന് ദിവസം മുമ്പ് കുട്ടിയെ ഫറോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക