ഇത്‌ ദിനേശ് ബീഡിയിൽ നിന്നും ബിനീഷ് ബീഡിയിലേക്കുള്ള മാറ്റം; എ പി അബ്ദുള്ളക്കുട്ടി


കൊയിലാണ്ടി: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി കൊയിലാണ്ടിയിലെത്തി. കേരളത്തിൽ ഇപ്പോൾ സംഭവിച്ചത് ദിനേശ് ബീഡിയിൽ നിന്നും ബിനീഷ് ബീഡിയിലേക്കുള്ള മാറ്റം ആണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഹൈദരാബാദ് നഗരസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഉണ്ടായ മുന്നേറ്റം കേരളത്തിലെയും തെരഞ്ഞെടുപ്പുകളിൽ വൻ സ്വാധീനം ചെലുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ ഭീകരവാദ മയക്കുമരുന്ന് സംഘങ്ങളുടെ താവളം ആവുകയും പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലാവുകയും ചെയ്തതോടെ കേരളത്തിലെ അവസാന പ്രതീക്ഷയും സിപിഎമ്മിന് നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി കേസുകളിൽ കുടുങ്ങി യുഡിഎഫ് നേതൃത്വവും ജനങ്ങളിൽ നിന്ന് അകലുമ്പോൾ. ബിജെപി ഒരു ഒരു ശുഭ പ്രതീക്ഷയായി ആളുകളുടെ മുന്നിൽ ഉയർന്നുവരികയാണ്. നരേന്ദ്രമോഡി ഗവൺമെന്റിന്റെ വികസനപ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും ഈ തെരഞ്ഞെടുപ്പിൽ വോട്ടായി മാറും. രാജ്യസുരക്ഷ യുടെയും ആഭ്യന്തര സുരക്ഷിതത്വതിന്ടെയും കാര്യത്തിൽ നരേന്ദ്രമോഡി ഗവൺമെന്റിന്റെ നടപടികൾ ജനങ്ങൾ അംഗീകരിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 34,35,36 ഡിവിഷനുകളിലെ എന്‍ഡിഎ
സ്ഥാനാർത്ഥികളായ ആശ, വൈശാഖ്, വി കെ സുധാകരൻ എന്നിവരുടെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ പി മോഹനൻ അധ്യക്ഷത വഹിച്ചു, വി കെ ജയൻ, എസ് ആർ ജയ്കിഷ്, രജനീഷ് ബാബു, പീതാംബരൻ,ഷംജിത് എസ് കെ എന്നിവർ സംസാരിച്ചു.