കനത്ത മഴയിൽ വീട്‌ തകർന്നു


പേരാമ്പ്ര: കനത്ത മഴയിൽ ഓട് മേഞ്ഞ വീടിന്റെ മേൽകൂര ഭാഗികമായി തകർന്നു വീണു. ചക്കിട്ടപ്പാറ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ വൈക്കം പാറയിലെ കല്ലുപറമ്പിൽ ഷിജോ ജോണിന്റെ വീടാണ് കഴിഞ്ഞ ദിവസം തകർന്നത്. ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിൽ പരാതി നൽകി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക