കര്‍ഷകസമരത്തെ പുതുവര്‍ഷത്തിന് മുമ്പ് ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രം


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒരു മാസം പിന്നിട്ട് കർഷക സമരം പുരോ​ഗമിക്കുമ്പോൾ പുതുവർഷത്തിന് മുമ്പ് പ്രക്ഷോപകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസർക്കാർ നടപടി തുടങ്ങി. നാള ഉച്ച രണ്ട് മണിക്ക് കർഷക പ്രതിനിധികളുമായി കേന്ദ്രം ചർച്ച തീരുമാനിച്ചു. നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലക്കായി ഉറപ്പ്, സൗജന്യ വൈദ്യുതി തുടങ്ങി നാല് ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് സര്‍ക്കാരുമായി നാളെ കര്‍ഷക സംഘടനകൾ ചര്‍ച്ചക്ക് പോകുന്നത്.

സമരം ഒത്തുതീര്‍പ്പാക്കാൻ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചര്‍ച്ച വരാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. എന്നാൽ കൂടിയാലോചനകൾ വേണ്ടതിനാൽ ബുധനാഴ്ച ഉച്ചക്ക് 2 മണിയിലേക്ക് ചര്‍ച്ച മാറ്റുകയാണെന്ന് കര്‍ഷക സംഘടനകളെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക