കൊയിലാണ്ടിയിൽ കുട്ടികൾക്കായി “നാട്ടരങ്ങ്’21” ആരഭിച്ചു


കൊയിലാണ്ടി: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പoന പിന്തുണാർത്ഥം പന്തലായനി ബിആർസി യുടെ ആഭിമുഖ്യത്തിൽ പഞ്ചദിന നോൺ റെസിഡൻഷ്യൽ കേമ്പ് ആരംഭിച്ചു. മന്ദമംഗലത്ത് ആരംദിച്ച കേമ്പ് നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺൺസിലർ കെ.ടി.സുമേഷ് അധ്യക്ഷത വഹിച്ചു. രാജീവൻ വളപ്പിൽകുനി പദ്ധതി വിശദീകരിച്ചു. നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കോടി, കൗൺസിലർമാരായ മനോഹരി തെക്കയിൽ, വി.വി.ഫക്രുദ്ദീൻ മാസ്റ്റർ, കൊയിലാണ്ടി എ.ഇ.ഒ പി.പി.സുധ, സി.ഗിരീഷ്, സ്മിത തോട്ടുംകര എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ് സ്വാഗതവും, പി.ടി.സജീവൻ നന്ദിയും പറഞ്ഞു.

കുട്ടികളുടെ വ്യക്തിത്വ വികസനം, കലാകായികം, നിർമ്മാണ വൈദഗ്ധ്യം, സർഗ്ഗശേഷി വികാസം എന്നിവ ലക്ഷ്യമാക്കിയാണ് കേസ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 1 ന് വൈകീട്ടോടെ കേമ്പ് അവസാനിക്കും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ജമീല കാനത്തിലാണ് സമാപന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.