കൊയിലാണ്ടിയിൽ ഡോക്ടർമാരുടെ ധർണാ സമരം.


കൊയിലാണ്ടി: സങ്കര ചികിൽസാ രീതിക്കെതിരെ കൊയിലാണ്ടിയിൽ ഡോക്ടർമാരുടെ ധർണ്ണാ സമരം. ആയൂർവേദ വിഭാഗത്തിന് ശസ്ത്രക്രിയകൾ ഉൾപ്പെടെ നടത്താനുള്ള അനുമതിക്കെതിരെയാണ് സമരം. കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഐ.എംഎ നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് ധർണ്ണ നടത്തിയത്. ഐ.എം.എ കൊയിലാണ്ടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

സീനിയർ ഐ.എം.എ നേതാവ് ഡോ. ഒ.കെ.ബാലനാരായണൻ ഉത്ഘാടനം ചെയ്തു. ഡോ.വി.വി.സുരേന്ദ്രൻ, അധ്യക്ഷം വഹിച്ചു. സെക്രട്ടറി എ.വിനു, ഡോ. പി. എം.എ.സലീം, ഡോ.സന്ധ്യാ കുറുപ്പ് ,ഡോ.സി.സുധീഷ്, ഡോ.ജയശ്രീ, സംസാരിച്ചു. ഡിസംബർ 11 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാനും തീരുമാനിച്ചു.