കോട്ടക്കലില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഉമേദിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി


പയ്യോളി: കോട്ടക്കലില്‍ നിന്നു കാണാതായ പൂഴിത്തൊഴിലാളിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. അമ്പത് വയസ്സുള്ള കോട്ടക്കല്‍ കൂടത്താഴ ഉമേദനാണ് മരിച്ചത്. ഇന്നു വൈകുന്നേരത്തോടെ മടപ്പള്ളി മാടക്കരയില്‍ നിന്ന് നാല് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ഉമേദന്റെ മൃതദേഹം ലഭിച്ചത്. പയ്യോളി പോലീസും വടകര തീരദേശ പോലീസും ബോട്ടില്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ചോമ്പാല ഹാര്‍ബറില്‍ എത്തിച്ച മൃതദേഹം പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, വാര്‍ഡ് കൗണ്‍സിലര്‍ സുജല ചെത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ നാട്ടുകാര്‍ തിരിച്ചറിഞ്ഞ ശേഷം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ ഉമേദനു വേണ്ടി നാട്ടുകാരും പയ്യോളി പോലീസും വടകര തീരദേശ പോലീസും വ്യാപക തെരച്ചല്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഷര്‍ട്ടും മുണ്ടും കോട്ടക്കല്‍ കടലോരത്ത് അഴിച്ചുവെച്ചത് ദുരൂഹത സൃഷ്ടിച്ചു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിന്നീടാണ് കടലില്‍ മൃതദേഹം ഒഴുകിയ നിലയില്‍ കണ്ടെത്തുന്നത്. ഭാര്യ: ഷൈജ. മക്കള്‍: ആദിത്യ (ഡിഗ്രീ വിദ്യാര്‍ത്ഥി), ആദിഷ് (പ്ലസ് ടു വിദ്യാര്‍ഥി).


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക