കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. ആർ.ടി.പി.സി.ആർ ടെസ്റ്റിന് 1500 രൂപ, റാപ്പിഡ് ആൻറിജൻ ടെസ്റ്റിന് 300 രൂപ, ട്രൂനിറ്റ് ടെസ്റ്റിന് 1500 രൂപ, ആർട്ടിലാമ്പിന് 1150 രൂപ, എക്സ്പേർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഈ നിരക്കിൽ കുടുതൽ ഈടാക്കരുതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

എല്ലാ വ്യക്തി സുരക്ഷ ഉപകരണങ്ങളും, സ്വാബിംഗ് ചാർജുകളും, ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാർജുകളും ഉൾപ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഇനി മുതൽ ഐ.സി.എം.ആർ/സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്ക് കോവിഡ് ടെസ്റ്റ് നടത്താൻ കഴിയുകയുള്ളൂ. ഈ നിരക്കിൽ കൂടുതൽ ആരും ഈടാക്കരുതെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു.

ഐ.സി.എം.ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായതാണ് നിരക്കുകൾ കുറയ്ക്കാൻ കാരണം. നിലവിൽ ആർ.ടി.പി.സി.ആർ 2,100 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, ട്രൂനാറ്റ് ടെസ്റ്റ് 2,100 രൂപ, എക്സ്പേർട്ട് നാറ്റ് ടെസ്റ്റ് 2500 രൂപ എന്നിങ്ങനെയാണ് കോവിഡ് ടെസ്റ്റിന് നിരക്ക് ഈടാക്കിയിരുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക