കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും: മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരില്‍ നിന്നും കാശ് ഈടാക്കില്ല.എത്ര ആളുകള്‍ക്കുളള വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് രോഗികളുടെ നിരക്ക് ക്രമാതീതമായി കുറയുകയാണ് . ഇത് ആശ്വാസകരമായ കാര്യമാണ്.മരണനിരക്കില്‍ അല്‍പം വര്‍ധനവുണ്ടായി.ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ പത്തില്‍ താഴേക്ക് വന്നത് ആശ്വാസകരമാണ്. തദ്ദേശതെരെഞ്ഞെടുപ്പ് രോഗവ്യാപനത്തിന് ഇടയാക്കിയില്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടരും എന്ന് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാഗ്രതയില്‍ വീഴ്ച വരുത്തിയാല്‍ സ്ഥിതിഗതികള്‍ മോശമായേക്കാം.സാധാരണ ഗതിയില്‍ കോവിഡ് ബാധിതരായതിന് ശേഷവും ചില ശാരീരിക അസ്വസ്ഥതകള്‍ കാണിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി.