ക്ഷേമ പെൻഷനുകൾ വീണ്ടുമുയർത്തി ബജറ്റ് പ്രഖ്യാപനം



തിരുവനന്തപുരം: മന്ത്രി ടി.എം.തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂടി ഉയർത്തി 1600 രൂപയായി.ഏപ്രില്‍ മുതല്‍ ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലായിരുന്നു സർക്കാർ പെൻഷൻ 1500 ആയി വർദ്ധിപ്പിച്ചത്.

പാലക്കാട് കുഴല്‍മന്ദം സ്വദേശി ഏഴാം ക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയോടെയാണു മന്ത്രി പ്രസംഗം ആരംഭിച്ചത്. കോവിഡ് അനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചതെന്ന് അദ്ധേഹം പറഞ്ഞു.

 

# 1600 രൂപ ക്ഷേമപെന്‍ഷന്‍, ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍.

# റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി. നാളികേരം 27 ൽ നിന്ന് 32 രൂപയാക്കി ഉയർത്തി. നെല്ല് താങ്ങുവില 28 രൂപയാക്കി ഉയർത്തി.

# തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി 1000 കോടി.

# 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.

# 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക