‘ഗാന്ധിയെ മറക്കരുത്, ഇന്ത്യ തോൽക്കരുത്’; മേഖല കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പൊതുയോഗം സംഘടിപ്പിച്ചു


കൊയിലാണ്ടി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ മേഖല തലത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. ‘ഗാന്ധിയെ മറക്കരുത്
ഇന്ത്യ തോൽക്കരുത്’ കാമ്പയിൻ ഉയർത്തിയാണ് ഒന്നിച്ചിരിക്കാം എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിക്ക് കീഴിലെ 12 മേഖല കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതു സമ്മേളനവും നടന്നു.

കൊയിലാണ്ടി നഗരസഭയിൽ ആനക്കുളത്ത് നടന്ന പൊതുയോഗം സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. എ.എൻ.പ്രതീഷ്, കെ.ടി.സിജേഷ് എന്നിവർ സംസാരിച്ചു. സി.സജിൽ കുമാർ അധ്യക്ഷത വഹിച്ചു. അഭിനന്ദ് സ്വാഗതവും, ജിജു.കെ.പി നന്ദിയും പറഞ്ഞു. കൊയിലാണ്ടി ടൗണിൽ നടന്ന പരിപാടി കെ.പി.ശ്രീജിത്ത് വടകര ഉദ്ഘാടനം ചെയ്തു. നടേരിയിൽ നടന്ന പൊതുയോഗം വി.എം.ഉണ്ണി ഉദ്ഘാടനം ചെയ്തു.

അരിക്കുളം പഞ്ചായത്തിൽ രണ്ട് കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. കാരയാട് നടന്ന പരിപാടി ബ്ലോക്ക് സെക്രട്ടറി ബി.പി.ബബീഷ് ഉദ്ഘാടനം ചെയ്തു. അരിക്കുളത്ത് നടന്ന പരിപാടി പ്രേമൻ തറവട്ടത്ത് ഉദ്ഘാടനം ചെയ്തു.

കീഴരിയൂർ പഞ്ചായത്തിൽ രണ്ട് കേന്ദ്രങ്ങളിൽ പൊതുയോഗം നടന്നു. കീഴരിയൂർ സൗത്തിൽ നടന്ന പരിപാടി എം.സി.അബ്ദുൾ നാസറും, കീഴരിയൂർ സെൻ്ററിൽ നടന്ന പരിപാടി സി.വി.രജീഷും ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ രണ്ട് കേന്ദ്രങ്ങളിലാണ് പൊതുയോഗം നടന്നത്. പൊയിൽകാവിൽ സി.എം.രതീഷ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവിൽ ബേബി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. അനിൽ പറമ്പത്ത്, ഫർഹാൻ എന്നിവർ സംസാരിച്ചു.

ചേമഞ്ചേരി പഞ്ചായത്തിൽ മൂന്ന് കേന്ദ്രങ്ങളിലാണ് പൊതുയോഗം നടന്നത്. വെങ്ങളത്ത് അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.കെ.അഖിൽ, എൻ.ബിജീഷ്, അജ്നഫ് എന്നിവർ സംസാരിച്ചു. അഖിൽ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരിയിൽ കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബിജോയ്, പി.സാരംഗ്, ഹെബി.കെ, ഉമേഷ്, അതുൽ കൃഷ്ണ നിവർ സംസാരിച്ചു. കാപ്പാട് നടന്ന പരിപാടി എസ്എഫ്ഐ ജില്ല വൈസ് പ്രസിഡണ്ട് ടി.കെ.അഖിൽ ഉദ്ഘാടനം ചെയ്തു. ടി.ഇ.ബബു, കെ.ഷിജു എന്നിവർ സംസാരിച്ചു. ശ്രീജിലേഷ് അധ്യക്ഷത വഹിച്ചു.