ചെറുവണ്ണൂരിലെ തീപ്പിടിത്തിന് പിന്നില്‍ ലാന്റ്ഫില്‍ ഫയറെന്ന പ്രതിഭാസം


കോഴിക്കോട്: കുണ്ടായിത്തോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ലാന്‍റ് ഫിൽ ഫയറെന്ന പ്രതിഭാസമെന്ന് പ്രാഥമിക നിഗമനം. വേർതിരിക്കാത്ത മാലിന്യങ്ങൾ ഏറെക്കാലം കൂട്ടിയിട്ടതിനാലുള്ള പ്രതിപ്രവർത്തനത്തിൽ നിന്നാണ് തീപടർന്നത്.

ചെറുവണ്ണൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നും ലാന്‍റ് ഫിൽ ഫയർ എന്ന പ്രതിഭാസമാണെന്നുമാണ് ഡെപ്യൂട്ടി കളക്ടർ, മീഞ്ചന്ത ഫയർ ഓഫീസർ തുടങ്ങിയവർ ഉൾപ്പെട്ട സംയുക്ത സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. മാലിന്യം കൂട്ടിയിട്ടതിന്‍റെ പിറക് വശത്തും മധ്യഭാഗത്തും പത്തടിയോളം താഴ്ചയിൽ നിന്നാണ് തീ ഉണ്ടായത്.

ഇവിടെയുള്ള 250 ലോഡ് മാലിന്യം ഞെളിയൻ പറമ്പിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്, വ്യവസായ കേന്ദ്രമായ നല്ലളത്ത് അനധികൃതമായി മാലിന്യം സംഭരിക്കുന്ന ആറ് കേന്ദ്രങ്ങൾ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഗോഡൗണുകൾക്ക് പ്രവർത്തനം അവസാനിപ്പിക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.

facebook sharing button
twitter sharing button
whatsapp sharing button
pinterest sharing button
email sharing button
sharethis sharing button
messenger sharing button
linkedin sharing button