ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലീംലീഗ് നേതാവ് പ്രതി


കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലീംലീഗ് നേതാവ് പ്രതി. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെയാണ് പോലീസ് പ്രതി ചേര്‍ത്തത്. കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. മരിച്ച ഔഫ് അബ്ദുള്‍ റഹ്മാന്റെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇര്‍ഷാദ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

കാഞ്ഞങ്ങാട് മുണ്ടത്തോട് വെച്ച് ഇന്നലെ രാത്രിയോടെയാണ് ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. കാന്തപുരം എപി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് കൊല്ലപ്പെട്ട ഔഫ്. ആക്രമണത്തിനും കൊലപാതകത്തിനും പിന്നില്‍ മുസ്ലീംലീഗാണെന്ന് സിപിഎം ആരോപിച്ചു.

പ്രദേശത്ത് ലീഗ്, ഡി. വൈ. എഫ്. ഐ സംഘര്‍ഷമുണ്ടായിരുന്നു. അതേസമയം ആക്രമണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് മുസ്ലീംലീഗിന്റെ നിലപാട്. ഔഫിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട.്


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക