തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു


തിരുവനന്തപുരം: സംസ്ഥാനത്തെ 1199​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​ ​അം​ഗ​ങ്ങ​ൾ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​ചു​മ​ത​ല​യേ​റ്റു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തുമണിക്കായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. കോർപ്പറേഷനുകളിൽ 11.30 നാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

വൈറസ് വ്യാപനത്തെത്തുടർന്നുളള പ്രോട്ടോക്കോൾ നിലവിലുളളതിനാൽ അത് പാലിച്ചായിരുന്നു ചടങ്ങുകൾ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിച്ചത്. അംഗങ്ങളിൽ ഏറ്റവും പ്രായംകൂടിയ അംഗമാണ്‌ പ്രതിജ്ഞയെടുത്തത്. തുടർന്ന് ഈ അംഗം മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. തു​ട​ർ​ന്ന് ​ഇ​തേ​ ​അം​ഗ​ത്തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​പു​തി​യ​ ​ഭ​ര​ണ​ ​സ​മി​തി​യു​ടെ​ ​ആ​ദ്യ​യോ​ഗ​വും​ ​ചേ​ർന്നു. കോർപ്പറേഷനിൽ ജില്ലാ കലക്ടറാണ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.

മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനിലെയും അധ്യക്ഷന്മാരുടെ തെരെഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരെഞ്ഞെടുപ്പ് ഡിസംബര്‍ 30 നാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

.