തിയേറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ല: ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍


കൊച്ചി: തിയേറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്.

ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് മുന്‍പില്‍ വച്ച് ഉപാധികള്‍ പരിഹരിച്ചാല്‍ മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കര്‍ പറഞ്ഞു.