തെരുവ് വിളക്കുകൾ മുഴുവൻ എൽ.ഇ.ഡി യിലേക്ക് മാറുന്നു


തിരുവന്തപുരം: സംസ്ഥാനത്തെ മുഴുവൻ തെരുവു വിളക്കുകളും മൂന്നു മാസത്തിനകം എൽ.ഇ.ഡി ആക്കി മാറ്റും. ഇതിനായി ‘നിലാവ് ‘ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് സർക്കാർ. ആദ്യഘട്ടത്തിൽ ഫെബ്രുവരിയോടെ രണ്ടു ലക്ഷം ബൾബുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

ജനുവരി ഒന്നു മുതൽ തന്നെ ബൾബുകൾ മാറ്റി തുടങ്ങും. മൂന്നു മാസത്തിനകം 8.5 ലക്ഷം ബൾബുകൾ കൂടി മാറ്റി സ്ഥാപിക്കും. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ പ്രഖ്യാപിച്ചിരുന്ന ഈ പദ്ധതിക്ക് 296 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കിഫ് ബിയിൽ നിന്നാണ് പണം കണ്ടെത്തുക. ഇതിന്റെ പരിപാലന ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കായിരിക്കും.

കഴിഞ്ഞ ബജറ്റിലെ ഊർജ്ജ മേഖലയിലെ ഒരു പ്രധാന പ്രഖ്യാപനമായിരുന്നു എല്ലാ തെരുവു വിളക്കുകളും എൽ.ഇ.ഡി ആക്കും എന്നത്. നല്ല പ്രകാശം കിട്ടുന്നതോടൊപ്പം തന്നെ വൈദ്യുതി ബില്ല് പകുതിയോളം കുറയും. മറ്റു ബൾബുകളെക്കാൾ കൂടുതൽ കാലം എൽ.ഇ.ഡി ബൾബുകൾ നിലനിൽക്കുന്നത് കൊണ്ട് പരിപാലന ചെലവും കുറയും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക