പയ്യോളി നഗരസഭ; എല്‍ജെഡിയുടെ മുന്നണി മാറ്റം ഗതി മാറ്റുമോ? പ്രതീക്ഷയോടെ ഇരു മുന്നണികളും


പയ്യോളി: കഴിഞ്ഞ തിരഞ്ഞെടുപ്പോടെയാണ് പയ്യോളി നഗരസഭയായത്. ആദ്യം യുഡിഎഫും പിന്നീട് അവസാന രണ്ട് വര്‍ഷം എല്‍ഡിഎഫും നഗരസഭ ഭരിച്ചു. എല്‍ജെഡിയുടെ മുന്നണി മാറ്റമാണ് എല്‍ഡിഎഫിന്റെ കയ്യിലേക്ക് പയ്യോളി നഗരസഭാ ഭരണം എത്താനുള്ള കാരണമായത്.

എല്‍ജെഡി കൂടെയുള്ളത് ഇത്തവണയും ഗുണകരമാവുമെന്നാണ് ഇടത് പ്രതീക്ഷ. യുഡിഎഫിന്റെ ശക്തി കേന്ദ്രമാണെങ്കിലും ഇത്തവണ ആ ചിത്രം മാറ്റിവരയ്ക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി.

രണ്ട് മുന്നണികളും നഗരസഭ ഭരിച്ചിരുന്നു എന്നതിനാല്‍ ഇരു കൂട്ടര്‍ക്കും വികസന നേട്ടങ്ങള്‍ ഒരുപോലെ പ്രചാരണ വിഷയമാണ്. പയ്യോളി പഞ്ചായത്തായിരുന്നപ്പോള്‍ രണ്ടുവട്ടം മാത്രമാണ് ഇടട് പക്ഷത്തിന് വിജയിക്കാനായത്. അതുകൊണ്ട് എല്‍ജെഡിയുടെ മുന്നണി മാറ്റം തടസമല്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശ വാദം. അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ എല്ലാ വാര്‍ഡുകളിലും എന്‍ഡിഎയും മത്സര രംഗത്തുണ്ട്.